
കോട്ടയം : ജില്ലാപഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ 28 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം കളക്ടർ ചേതൻ കുമാർ മീണയുടെ അദ്ധ്യക്ഷതയിൽ നടന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ 24ന് വിതരണ കേന്ദ്രമായ ചങ്ങനാശേരി എസ്.ബി ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് കൊണ്ടുപോകും. 25 ന് രാവിലെ 8ന് യന്ത്രങ്ങളുടെ കമ്മീഷനിംഗ്. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള തിരഞ്ഞെടുപ്പു സാമഗ്രികളും വോട്ടിംഗ് യന്ത്രങ്ങളും 27 രാവിലെ 9 മുതൽ എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂളിൽ വിതരണം ചെയ്യും. 28 ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 29 ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |