
കോട്ടയം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഒക്‌ടോബർ 2, 3 തീയതികളിൽ പാലാ സെന്റ് തോമസ് കോളേജിൽ മത്സരങ്ങൾ നടത്തും.
എൽ.പി വിദ്യാർത്ഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, യു.പി വിഭാഗത്തിന് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, ക്വിസ്, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങൾ. ഓരോ ഇനത്തിലും ഒരു സ്‌കൂളിൽനിന്ന് രണ്ടുപേർക്കും ക്വിസിന് രണ്ട് പേരുടെ ടീമിനും പങ്കെടുക്കാം. ഫോൺ: 0481 2310412, 9562399605, 9400582530).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |