
ചങ്ങനാശേരി: മഹാകവി ഉള്ളൂരിന്റെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് ജന്മനാട്ടിൽ കവിയ്ക്ക് ആദരവ്. ഉള്ളൂർ അനുസ്മരണവും ഉള്ളൂർ കവിതകളുടെ ആലാപനവും പുസ്തക ചർച്ചയും നടന്നു. മർമരം ചർച്ചാ വേദിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം നഗര സഭാദ്ധ്യക്ഷൻ ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി ഗവ.മുഹമ്മദൻ യു.പി സ്‌കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ കൺവീനർ ജസ്റ്റിൻ ബൂസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എം.ജി ചന്ദ്രശേഖരൻ നായർ ഉള്ളൂർ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ ലക്ഷ്മണൻ ഉള്ളൂർ കവിതാലാപനം നടത്തി. തുടർന്ന്, ഡോ.എസ്.അബ്ദുൽ ഖാദർ രചിച്ച പാണ്ടി ഭാഗം എന്ന ചരിത്രനോവലിനെക്കുറിച്ചുള്ള പ്രൊഫ.മാത്യു ജെ. മുട്ടത്തിന്റെ പഠനവും സംവാദവും നടന്നു. ഡോ.ടിന്റു ജോസഫ്, ഡോ.എസ്.കെ ദിവ്യ, പ്രൊഫ.ബാബുജി, ടി.എച്ച് നിസ്താർ, പി.ആർ വേദവ്യാസൻ, ജോസഫ് പായിക്കാടൻ, അഡ്വ.അബ്ദുൾ ഹമീദ്, രാജാ അബ്ദുൾ ഖാദർ, അജിത് പ്രഭ, റ്റോബി ആന്റണി കുളത്തിങ്കൽ, എം.എസ് നൗഷാദ്, നിസാം മധുര വീട്ടിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |