
പാലാ : സെന്റ് തോമസ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ 'മനുഷ്യനും നിർമിത ബുദ്ധിയും തമ്മിലുള്ള സഹവർത്തിത്വം' എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ 24, 25 തീയതികളിൽ നടക്കും. 24 ന് രാവിലെ 10 ന് പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിർവഹിക്കും. കോളേജ് മാനേജർ ഫാ. ജോസഫ് കണിയോടിക്കൽ അദ്ധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ടി.സി.തങ്കച്ചൻ സ്വാഗതം ആശംസിക്കും.
25 ന് ഉച്ചകഴിഞ്ഞ് 3 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ സെന്റ് തോമസ് (ഓട്ടോണമസ്) കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടോജി തോമസ് സമാപന സന്ദേശം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |