
ചങ്ങനാശേരി : ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ ഒ.ബി.സി മോർച്ചയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി മാരാർജി ഭവനിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.ബി രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.ആർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.പി കൃഷ്ണകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഗോപൻ മണിമുറി, സംസ്ഥാന കൗൺസിലംഗം പി.പി ധീരസിംഹൻ, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എൻ.ടി ഷാജി, ജില്ലാ മീഡിയാ കൺവീനർ കെ.രാജേഷ്, എം.പി രവി, കിഷോർ പറമ്പാട്ട് ബിജു, ശശി വാലുചിറ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |