കോട്ടയം : വെള്ളൂർ - അയർക്കുന്നം റോഡിൽ കലുങ്ക് പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ പവൃത്തികൾ പൂർത്തിയാകുന്നതുവരെ ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് റോഡ് വിഭാഗം അസി.എൻജിനിയർ അറിയിച്ചു. വെള്ളൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കുന്നേപ്പീടിക ജംഗ്ഷനിൽനിന്ന് ഇടത്തേയ്ക്കു തിരിഞ്ഞ് കുന്നേപ്പീടിക വെട്ടിപ്പടി റോഡിൽ കൂടിയും അരിപ്പറമ്പ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ എട്ടാംമൈൽ ഡയറ്റ്പടി റോഡിൽ കൂടി വെട്ടിപ്പടി ജംഗ്ഷനിൽ എത്തിയും പോകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |