SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

സബ്സിഡി വെട്ടിക്കുറച്ചത് തിരിച്ചടി.... കാലിത്തീറ്റ വില ഉയർന്നു, കർഷകരുടെ കീശ 'കാലി'

kali

കോട്ടയം : സംസ്ഥാന സർക്കാർ സബ്സിഡി തുക വെട്ടിക്കുറച്ചതോടെ ക്ഷീര കർഷകമേഖലയെ പ്രതിസന്ധിയിലാക്കി കാലിത്തീറ്റ വില കുതിച്ചുയരുന്നു. മൃഗസംരക്ഷണ വകുപ്പ് സ്ഥാപനമായ കേരളഫീഡ്സ് ഉൾപ്പെടെ വില കൂട്ടിയതോടെ പലരും കന്നുകാലി വളർത്തൽ ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണ്. 1574 രൂപയായിരുന്ന കേരളഫീഡ്സ് ഡയറി റീച്ച് പ്ലസ് കാലിത്തീറ്റ വില 50 കിലോ പായ്ക്കറ്റിന് 1574 രൂപയിൽ നിന്ന് 1644 രൂപയായി. എലൈറ്റ് കാലിത്തീറ്റ 1455 ൽ നിന്ന് 1540 ആയി. മിടുക്കി കാലിത്തീറ്റ 1285ൽ നിന്ന് 1440 ആയി ഉയർന്നു. കാലിത്തീറ്റ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലകൂട്ടിയതാണ് തിരിച്ചടിയായത്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവയെത്തുന്നത്. ഇതോടെ വില വർദ്ധിപ്പിക്കാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നാണ് കേരള ഫീഡ്സ് അധികൃതർ പറയുന്നത്.

ഇടതുസർക്കാർ അവസാന ബഡ്ജറ്റിൽ വകയിരുത്തിയത് 8 കോടി

യു.ഡി.എഫ് സർക്കാർ ബഡ്ജറ്റിൽ 7 കോടിയായി ഇത് കുറച്ചു

ചെലവ് കൂടി, വരവ് കുറഞ്ഞു

ചൂട് കൂടിയതോടെ പാൽ ഉത്പാദനം കുറഞ്ഞു. ക്ഷാമം തീർക്കാൻ തമിഴ്നാട്,​ കർണാടക,​ ആഡ്ര എന്നിവിടങ്ങളിൽ നിന്ന് പാൽ കൊണ്ടുവരേണ്ട സ്ഥിതിയാണ്. 15 ലിറ്റർ കറവയുള്ള പശുവിന് പ്രതിദിനം 6 കിലോ കാലിത്തീറ്റ നൽകാൻ മാത്രം 180 രൂപയോളം ചെലവാകും. വൈക്കോൽ, പോള തവിട്, പൊടി തവിട്, കടലപ്പിണ്ണാക്ക്, കൊപ്രപ്പിണ്ണാക്ക് എന്നിവയ്ക്കും വില വർദ്ധിച്ചു. പരിപാലനച്ചെലവ് കഴിഞ്ഞാൽ ലാഭമില്ലെന്ന് കർഷകർ പറയുന്നു.

''പാൽവില വർദ്ധിപ്പിച്ചതുകൊണ്ട്മാത്രം ക്ഷീര കർഷകർക്കു നേട്ടമില്ല. സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കണം,​ കേരളഫീഡ്സ് കാലിത്തീറ്റ അടിയന്തരമായി കുറച്ചാലേ സ്വകാര്യ സ്ഥാപനങ്ങളും വില കുറയ്ക്കൂ.

-സോമൻ (ക്ഷീര കർഷകൻ )​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL