SignIn
Kerala Kaumudi Online
Thursday, 24 September 2026 1.55 AM IST

ചീപ്പുങ്കലിൽ മോഷണം

theft

കുമരകം : ചീപ്പുങ്കലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം ഏറി വരുന്നതായി പരാതി. അടുത്തകാലത്തായി ബോട്ടുകളിൽ നിന്ന് പെട്രോൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോകുന്നത് പതിവാണ്. തുടർന്ന് ബോട്ടുകാർ ക്യാമറ സ്ഥാപിച്ചിട്ടും കഴിഞ്ഞ ദിവസം രാത്രിയിൽ സമീപത്തുള്ള വീടിന്റെ മോട്ടോർ,​ 50 കിലോയോളം കമ്പി എന്നിവ മോഷണം പോയി. കഴിഞ്ഞദിവസം ഗുരുദേവ സമാധി ദിനാചരണത്തിന്റെ ഭാഗമായി ഗുരുദേവ ചിത്രം സ്ഥാപിച്ചിരുന്ന പീഠം മോഷ്ടാക്കൾ അപഹരിച്ചു. പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL