
മുണ്ടക്കയം : ദിവസവും കടന്നുപോകുന്നത് നൂറുകണക്കിന് വാഹനങ്ങൾ. സുരക്ഷയോ ഇല്ല, ഒപ്പം അശ്രദ്ധ കൂടിയായാൽ എന്താകും അവസ്ഥ. മുണ്ടക്കയം കോസ്‌വേ പാലത്തിൽ അപകടം തുറിച്ചുനോക്കുകയാണ്. കൈവരികളില്ലാത്ത ഇതുവഴി കൈവിട്ട യാത്രയെന്ന് പറയാം. വെള്ളപ്പൊക്കത്തിൽ തകർന്ന പാലത്തിലെ കൈവരികൾ പുനർനിർമ്മിക്കാൻ വൈകുന്നത് വൻദുരന്തത്തിന് ഇടയാക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിദ്യാർത്ഥികളുമായി സ്കൂൾ ബസുകളടക്കം ഇതുവഴി പോകുന്നുണ്ട്. വീതി കുറഞ്ഞ പാലത്തിലേക്ക് രണ്ടു വലിയ വാഹനങ്ങൾ ഒരേസമയം പ്രവേശിച്ചാൽ കാൽനടയാത്രക്കാർ പെട്ടുപോകും. അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
താങ്ങ് മുളക്കമ്പുകൾ മാത്രം
തകർന്ന കൈവരികൾക്ക് പകരം താത്കാലികമായി കെട്ടിയുയർത്തിയ മുളക്കമ്പുകളാണ് ഏക സംരക്ഷണം. എന്നാൽ അവയിൽ ഭൂരിഭാഗവും തകർന്ന അവസ്ഥയിലാണ്. പാലത്തിന്റെ കുറച്ചു ഭാഗങ്ങളിൽ മാത്രമാണ് നിലവിൽ കൈവരികളുള്ളത്. ബാക്കി ഭാഗങ്ങളിൽ നടന്നുപോകുമ്പോൾ കൈപിടിച്ച് നിൽക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ്.
''പാലത്തിലൂടെയുള്ള ഭീഷണിയുയർത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളുമുണ്ടാകാത്തത് പ്രതിഷേധാർഹമാണ്. വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് എത്രയും വേഗം ഉറപ്പുള്ള കൈവരികൾ സ്ഥാപിക്കണം.
-വിനോദ്, മുണ്ടക്കയം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |