
കോട്ടയം : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി 30 ന് രാവിലെ 9 മുതൽ കോട്ടയം ബി.സി.എം കോളേജിൽ 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും പൊതുവിജ്ഞാനവും' എന്ന വിഷയത്തിൽ ക്വിസ് മത്സരം നടക്കും. ഒരു സ്‌കൂളിൽ നിന്ന് രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ള സ്‌കൂളുകൾ ഫോൺ നമ്പർ സഹിതം കുട്ടികളുടെ വിവരങ്ങൾ 26 ന് വൈകിട്ട് 5 ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ : 0481 2560586, 8848149955, മെയിൽ: poktm@kkvib.org -, poktmkhadi@gmail.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |