SignIn
Kerala Kaumudi Online
Thursday, 24 September 2026 1.55 AM IST

പാടം നികത്തൽ : തീരുമാനം ഇനി കളക്ടറുടെ കോർട്ടിൽ

padam

ആർ.ഡി.ഒ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

പാലാ : നഗരസഭാ പരിധിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട പാടം അനുമതിയില്ലാതെ മണ്ണിട്ട് നികത്തിയെന്ന പരാതിയിൽ പാലാ ആർ.ഡി.ഒ ഇന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറും. വിവിധ വകുപ്പുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ റിപ്പോർട്ട് തയ്യാറാക്കിയത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുടെ നിലവിലെ സ്ഥിതി, സ്ഥലപരിശോധനയിൽ ലഭിച്ച വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ എന്നിവ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. തുടർനിയമനടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം തീരുമാനമെടുക്കും. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട പാടമാണെന്ന് സ്ഥിരീകരിക്കപ്പെടുകയും നിയമലംഘനം കണ്ടെത്തുകയും ചെയ്താൽ നെൽവയൽതണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. പാടം പൂർവസ്ഥിതിയിലാക്കാനുള്ള നടപടിയാവും ആദ്യം കൈക്കൊള്ളുക. പുനഃസ്ഥാപനച്ചെലവ് ഭൂവുടമയിൽ നിന്നോ കൈവശക്കാരനിൽ നിന്നോ ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

അതേസമയം കൃഷിവകുപ്പ് നൽകിയ റിപ്പോർട്ടിൽ ആവശ്യമായ വിശദാംശങ്ങൾ ഇല്ലായിരുന്നെന്നാണ് സൂചന. തുടർന്ന് ആർ.ഡി.ഒ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടതോടെയാണ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്.


ആദ്യം തട്ടിക്കൂട്ട് റിപ്പോർട്ട്, കടുപ്പിച്ച് ആർ.ഡി.ഒ
സംഭവത്തിൽ കൃഷി വകുപ്പ് അധികൃതർക്കെതിരെ ആർ.ഡി.ഒ കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെയുള്ള കർശന നടപടികൾ ആലോചിച്ചിരുന്നെന്നാണ് വിവരം. ഇതോടെ നിൽക്കക്കള്ളിയില്ലാതെയാണ് വിശദ റിപ്പോർട്ട് നൽകിയത്. ചില ഉദ്യോഗസ്ഥർ പാടം നികത്തലിന് ഒത്താശ ചെയ്യുന്നെന്ന ആക്ഷേപം തുടക്കം മുതലുണ്ട്.

''പാടം നികത്തലുമായി ബന്ധപ്പെട്ട് വളരെ വിശദമായ റിപ്പോർട്ടാണ് ഇന്നലെ പാലാ ആർ ഡി ഒയ്ക്ക് കൊടുത്തത്.

-ബിന്ധ്യ, കൃഷി ഓഫീസർ പാലാ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL