SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

തിരുത്തലിന് സി.പി.എമ്മിന്റെ വിശാല ജില്ലാ കമ്മിറ്റി

കോട്ടയം: നിയമസഭയിൽ ജില്ലയിൽ ആദ്യമായി സംപൂജ്യമായതിന് പിന്നാലെ വിശാല ജില്ലാകമ്മിറ്റിയുമായി സി.പി.എം. വിശാല സംസ്ഥാന കമ്മിറ്റിയിൽ അഴിച്ചുപണി നടത്തിയതുപോലെ ജില്ലാ കമ്മിറ്റിയിലേയ്ക്കും സെക്രട്ടേറിയറ്റിലേയ്ക്കും പുതിയ അംഗങ്ങളേയും ഉൾപ്പെടുത്തും.

ജനപ്രിയ മുഖങ്ങളെയും യുവാക്കളേയും ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചേക്കും. ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയാ സെക്രട്ടറിമാർ, 12 ഏരിയയിൽ നിന്നും ഒരു വനിത ഉൾപ്പെടെ മൂന്ന് പ്രതിനിധികൾ, മറ്റ് സംഘടനാ ഭാരവാഹികൾ എന്നിവർ വിപുലീകൃത കമ്മിറ്റിയിൽ പങ്കെടുക്കും. കേന്ദ്രകമ്മിറ്റി റിപ്പോർട്ടും കോഴിക്കോട്ടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും യോഗം ചർച്ച ചെയ്യും.
നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സി.പി.എമ്മിനും എൽ.ഡി.എഫിനുമുണ്ടായ കനത്ത തോൽവി കമ്മിറ്റിയിൽ ചർച്ചയാകും. മന്ത്രിയും സംസ്ഥാന സെക്രട്ടേറിയേറ്റംഗവുമായ വി.എൻ.വാസവന്റെയും സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാറിന്റെയും തോൽവി,​ പുതുപ്പള്ളിയിലെ വൻ പരാജയം,​ പാലായിലെ ജോസ് കെ.മാണിയുടെ പരാജയം,​ വൈക്കത്തെ തോൽവി എന്നിവ ചർച്ചയ്ക്ക് വഴിവയ്ക്കും.

ഒക്ബോർ രണ്ടിന് പാലായിൽ

ഒക്‌ടോബർ രണ്ട്, മൂന്ന് തീയതികളിൽ പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിലാണ് സമ്മേളനം. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്, പി.രാജീവ്, പി.സതീദേവി,പി.കെ.ബിജു, എം.വി.ജയരാജൻ, സജി ചെറിയാൻ, വി.എൻ.വാസവൻ, പി.ജയരാജൻ, ജോൺ ബ്രിട്ടാസ്, കെ.അനിൽകുമാർ, ജയ്ക് സി.തോമസ് തുടങ്ങിയവർ പങ്കെടുക്കും.

അഴിച്ചു 'പണി'

ജില്ലയിൽ വിഭാഗീയത രൂക്ഷമല്ലെന്നാണ് വിലയിരുത്തൽ. എന്നാൽ അഴിച്ചുപണി വേണമെന്ന ആവശ്യവുമുണ്ട്. സംഘടനാ പ്രവർത്തനം നിർജീവമായ രണ്ടു സെക്രട്ടേറിയേറ്റംഗങ്ങളെ മാറ്റി പുതിയ ആളുകളെ ഉൾപ്പെടുത്തും. സമാനരീതിയിൽ ജില്ലാ കമ്മിറ്റിയിലും വെട്ടിത്തിരുത്തലുകൾ നടത്തും. അഴിച്ചുപണി മുന്നിൽക്കണ്ട് ഇമേജ് വർദ്ധിപ്പിക്കാനുള്ള നീക്കവും സമൂഹമാദ്ധ്യമങ്ങളിൽ ചില നേതാക്കൾ നടത്തുന്നുണ്ട്.

ചർച്ചയ്ക്ക് കാര്യങ്ങൾ അനവധി

കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി ഏരിയകളിലെ വോട്ട് ചോർച്ച

എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ സംഘടനകളുടെ നിർജീവാവസ്ഥ

നേതാക്കളുടെ ധനസമ്പാദനം, ലളിതജീവിതം

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL