
കോട്ടയം : മലങ്കര യാക്കോബായ സിറിയൻ സൺഡേസ്‌കൂൾ കോട്ടയം ഭദ്രാസന കലോത്സവം മണർകാട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ.തോമസ് മോർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു. സൺഡേസ്‌കൂൾ അഖില മലങ്കര സെക്രട്ടറി അവിനേഷ് തണ്ടാശ്ശേരിൽ മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.വിജി കുരുവിള എടാട്ട്, സൺഡേസ്‌കൂൾ കോട്ടയം ഭദ്രാസന ഡയറക്ടർ കോര സി. കുന്നുംപുറം, സെക്രട്ടറി കെ.ജെ. ജോമോൻ,സാജൻ കുര്യാക്കോസ് എടാട്ട്, ഷിനു ഏബ്രഹാം, അനു ജോജി, കെ.എം മാത്യു,പി.സി.ചെറിയാൻ എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിൽ കോട്ടയം ഡിസ്ട്രി്ര്രക് ഓവറോൾ ചാമ്പ്യന്മാരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |