കൊച്ചി: ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് ബെച്ചുകുര്യൻ തോമസാണ് കേസ് പരിഗണിച്ചത്. ചെക്കു കേസിലെ പരാതിക്കാരനായ ദിനേഷ് മേനോൻ നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും മാണി സി. കാപ്പൻ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഗവർണർക്കാണ് അയോഗ്യനാക്കാൻ അധികാരമെന്നാണ് വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |