
കോട്ടയം: കേരള പൊലീസ് സൈബർ ഡിവിഷന്റെയും ചിൽഡ്രൻ ആൻഡ് പൊലീസ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സുരക്ഷിതമായ ഡിജിറ്റൽ ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 'കിഡ് ഗ്ലോവ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ബാഡ്ജ് വിതരണവും സംഘടിപ്പിച്ചു. പൊലീസ് ക്ലബിൽ നടന്ന പരിപാടി ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു ഉദ്ഘാടനം ചെയ്തു. അഡീഷണൽ പൊലീസ് സൂപ്രണ്ട് കെ.സജീവ്, നർകോട്ടിക് സെൽ ഡിവൈ.എസ്.പി യു.ശ്രീജിത്ത് സൈക്കോളജിസ്റ്റുകൾ, കൗൺസിലേഴ്‌സ് കിഡ് ഗ്ലോ പദ്ധതിയുടെ സ്റ്റേറ്റ് കോ -ഓർഡിനേറ്റർ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷെറിൻ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |