SignIn
Kerala Kaumudi Online
Monday, 09 November 2026 10.53 AM IST

ഭായിമാരെ വീട്ടിൽ കയറ്റാൻ വരട്ടെ; രേഖയില്ലെങ്കിൽ പൊലീസ് വീട്ടിലെത്തും, മുന്നറിയിപ്പുമായി പൊലീസ്

migrant-workers
പ്രതീകാത്മക ചിത്രം

തൃശൂർ: കൃത്യമായ രേഖകളില്ലാതെ അതിഥി തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിക്കുന്ന വീട്ടുടമകൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. കുറ്റകൃത്യങ്ങളിൽ അതിഥി തൊഴിലാളികൾ പ്രതികളാകുന്ന സാഹചര്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നിർദ്ദേശം. തൃശൂർ ജില്ലയിൽ ചാവക്കാട്, വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി പൊലീസ് പറയുന്നു.

ആവശ്യമായ ഒരു രേഖകളും വാങ്ങാതെയാണ് പലരും വാടകയ്ക്ക് വീട് നൽകുന്നത്. ഈ സാഹചര്യത്തിൽ ഉടമകളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾ വിവരം പൊലീസിനെ അറിയിക്കണമെന്നും നിർദ്ദേശിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികളെ നിരീക്ഷിക്കാൻ പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.

അതേസമയം, പാലയൂർ മെയിൻ റോഡിലെ ജനസേവ കേന്ദ്രത്തിലെ ജീവനക്കാരിയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാവക്കാട് മേഖലയിൽ 14 വർഷമായി താമസിക്കുന്ന ഗൗതം പാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊലക്കേസ് ഉൾപ്പടെ വിവിധ കേസുകളിൽ പ്രതിയായിരുന്നു.

English Summary

Thrissur police will file cases against owners renting to migrant workers without proper documents, following increased crime by guest workers, especially in Chavakkad. Police are collecting landlord details and forming a special squad to monitor those with criminal backgrounds. A worker with a criminal past was recently arrested in the area.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MIGRANT WORKERS VERIFICATION, POLICE WARNING, IDENTITY DOCUMENTS, POLICE INSPECTION, KERALA POLICE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA