വണ്ണപ്പുറം : എം.ഡി എം.എ യുമായി യുവാവ് പൊലീസ് പിടിയിൽ. ഈസ്റ്റേൺ പടിഭാഗം മുണ്ടിക്കുന്നേൽ റാഫി (42) ആണ് പിടിയിലായത്. 1.5 ഗ്രാം എം.ഡി എം.എയുമായി ഡാൻസാഫും കാളിയാർ പൊലീസും ഇന്നലെ രാത്രിയിൽ മുപ്പത്തിയാറു കവലയ്ക്ക് സമീപം ഒരു വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്കൊപ്പം കബീർ, ഷമ്മാസ് എന്നിവരും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മാസം കഞ്ചാവ് ബീഡി ഉപയോഗിച്ച കേസിൽ ഇയാൾക്കെതിരെ കാളിയാർ പൊലീസ് കേസെടുത്തിരുന്നു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഷമീറ എം.ഐയുടെ ഭർത്താവാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |