SignIn
Kerala Kaumudi Online
Sunday, 04 October 2026 2.28 AM IST

അഞ്ചൽ ലയൺസ് ക്ലബ്ബിൽ പീസ് പോസ്റ്റർ മത്സരം

photo
അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പീസ് പോസ്റ്റ‌ർ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾ ക്ലബ്ബ് ഭാരവാഹികളായ അനീഷ് കെ .അയിലറ, അംബിക സുഗതൻ തുങ്ങിയവർക്കൊപ്പം

അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'മാനവികതയിലെ ഐക്യം' എന്ന വിഷയത്തിൽ പീസ് പോസ്റ്റർ മത്സരം നടത്തി. 35 സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 65 കുട്ടികളാണ് അഞ്ചൽ ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന അന്തിമ റൗണ്ട് മത്സരത്തിനെത്തിയത്.

മത്സരത്തിൽ പുനലൂർ ശബരിഗിരി സ്കൂളിലെ ദേവാനന്ദ് ബി.മേനോൻ ഒന്നാം സ്ഥാനം നേടി. കരവാളൂർ ഓക്സ്ഫോർഡ് സെൻട്രൽ സ്കൂളിലെ ശ്രേയ സാറ ബെൻ, കരവാളൂർ എ.എം.എം.എച്ച്.എസ്സിലെ അഭിനവ് ആർ. എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജി.എച്ച്.എസ്.എസ്. അഞ്ചൽ വെസ്റ്റിലെ മുഹമ്മദ് നിഹാൽ, പുനലൂർ ശബരിഗിരി സ്കൂളിലെ കൃഷ്ണവേണി പ്രേം, ഡൽഹി പബ്ലിക് സ്കൂളിലെ കാസ അമ്പു എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ അർഹരായി. വിജയികൾക്ക് സർട്ടിഫിക്കറ്റിന് പുറമേ യഥാക്രമം 3,000, 2,000, 1,000 രൂപ വീതം ക്യാഷ് അവാർഡും നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഞ്ചൽ ലയൺസ് ക്ലബ് പ്രസിഡന്റ് അനീഷ് കെ. അയിലറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ. രഞ്ജു ജോസഫ് കുട്ടികൾക്ക് മാനസികാരോഗ്യത്തെക്കുറിച്ചും, രാജേന്ദ്രസ്വാമി ചിത്രകലയെക്കുറിച്ചും, മാനവികതയെക്കുറിച്ചും ക്ലാസുകൾ എടുത്തു. ഡോ. ജോർജ് ലൂക്കോസ് ഗാന്ധിജയന്തി സന്ദേശം നൽകി. അനു ടോണി ജോൺ, അംബിക സുഗതൻ, എബ്രഹാം ജോർജുകുട്ടി, ടോണി ജോൺ, അജയകുമാർ ജി., ഡോ. പ്രീത അനീഷ്, ആര്യ എലിസബത്ത് തോമസ്, റജീന വർഗീസ്, ആർ.ദിവ്യ , അമ്പു സുഗതൻ, കെ.രാജീവ് , പി.ടി. മാത്യു, ഷുജ രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL