
മണർകാട് : ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതൃത്വത്തിൽ മണർകാട് നൈറ്റ് മാർച്ച് നടന്നു. ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ അനീഷ് അന്ത്രയോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അജയ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സുധിൻ സതീശ്, എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ്ണ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് ബിജു, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അഖിൽ ഷാജി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ ടോണി സണ്ണി, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അമ്പാടി സുരേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |