
വൈക്കം: കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ 67ാമത് ജില്ലാ സമ്മേളനം കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സ്മിത കെ.സോമനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ജോജി മാത്യു, താലൂക്കിലെ മികച്ച ക്ഷീരകർഷകയായ ആഷ്‌ലി ജോൺ താണുപറമ്പിൽ എന്നിവരെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ദുനിംസ് റിയാസുദീൻ, സംസ്ഥാന ട്രഷറർ എസ്.വി പ്രശാന്ത്, മുൻകാല പ്രവർത്തകരായ എസ്.ശ്രീനിവാസൻ, എസ്.ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി കെ.അനി, ജില്ലാ സെക്രട്ടറിയായി സ്മിത കെ.സോമനാഥൻ എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |