
കോട്ടയം : കേരള സ്‌റ്റേറ്റ് പെൻഷണേഴ്‌സ് യൂണിയൻ 35-ാം സംസ്ഥാന സമ്മേളനം 2027 ഏപ്രിൽ 26 മുതൽ 29 വരെ കോട്ടയത്ത് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം നഗരസഭ ചെയർമാൻ എം.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു പ്രസിഡന്റ് എ.പി.ജോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ, ജില്ലാ രക്ഷാധികാരികളായ പ്രൊഫ.കെ.സദാശിവൻനായർ, ജോസഫ് മൈലാടി, കേന്ദ്ര പെൻഷൻ സംഘടനാ നേതാവ് തോമസ് പോത്തൻ, ഡോ.എം.ജി ബാബുജി, ആർ.പ്രസന്നൻ, ടി.ഷാജി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ജോസ് തോമസ് സ്വാഗതവും, ജില്ലാ സെക്രട്ടറി യു.ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |