SignIn
Kerala Kaumudi Online
Monday, 12 October 2026 5.51 AM IST

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യൂ പോയിന്റുകൾ ശുചീകരിച്ചു

cleaning

ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപ്പുകുന്ന് വ്യൂ പോയിന്റ്, മുറം കെട്ടിപ്പാറ വ്യൂ പോയിന്റ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ നീക്കം ചെയ്ത് ഇരു വ്യൂ പോയിന്റുകളും വൃത്തിയാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ക്ലബ് സംഘടിപ്പിച്ച പരിപാടിക്ക് നാട്ടുകാരുടെ മികച്ച പിന്തുണ ലഭിച്ചു. ശുചീകരണ പരിപാടിക്ക് ക്ലബ് പ്രസിഡന്റ് ഷാജി കെ.എ, സെക്രട്ടറി കെ.പി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. അംഗങ്ങളായ തങ്കച്ചൻ കെ.ഡി, ബെന്നി ജോൺ, ജിൻസ് ജോർജ്, ഡെനിൽ ടോം, അലോഷ്യസ് പോൾ, ബേബി സേവ്യർ, ജിജോ എം. ജോർജ്, ജെയ്സൺ ജെയിംസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CLEANING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL