SignIn
Kerala Kaumudi Online
Monday, 12 October 2026 5.51 AM IST

ശുചീകരണ പ്രവർത്തനം നടത്തി

wash

കട്ടപ്പന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഡിപ്പോയിലെ കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കിക്കൊണ്ടാണ് സേവനപ്രവർത്തനം നടത്തിയത്.
ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി പരിപാടി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി വിഷ്ണു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ .കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ എസ് ആർ ടിസി കട്ടപ്പന ഡിപ്പോ മാനേജ് കമ്മിറ്റി അംഗം ജിമ്മിച്ചൻ ജോസഫ്, ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരിരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. നേതാകളായ ബോണി വർഗീസ്, സുജിത് ഓമല്ലൂർ, കിഷോർ തോമസ് തുടങ്ങിയവർ പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CLEANING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL