മൂലമറ്റം: ത്രിവേണി സംഗമത്തിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ യുവതികൾ ഒഴുക്കിൽപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് മൂലമറ്റം എ.കെ.ജി കോളനിക്ക് സമീപമായിരുന്നു സംഭവം. മൂലമറ്റം സ്വദേശിനി വാഴയിൽ പറമ്പിൽ വീട്ടിൽ അലീന ( 21 ), സുഹ്യത്തായ ചേർത്തലസ്വദേശിനി പാർവതി ( 22 ) എന്നിവരാണ് കുളിക്കാൻ ഇറങ്ങിയതിനിടയിൽ ഒഴുക്കിൽപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇരുവരെയും രക്ഷപെടുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മൂലമറ്റം ഫയർഫോഴ്സിന്റെയും മറ്റൊരുവാഹനത്തിലുമായി ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും അപകടനില തരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |