SignIn
Kerala Kaumudi Online
Thursday, 29 October 2026 1.28 AM IST

മിനി കൂപ്പർ കൊലപാതകം : സുഹൈലിനും മറ്റ് പ്രതികൾക്കും ജാമ്യമില്ല

c

കൊച്ചി: നെടുമ്പാശേരി​യി​ൽ മൂന്നു പേരുടെ മരണത്തി​ന് കാരണമായ മി​നി​ കൂപ്പർ കാർ അപകടക്കേസി​ലെ മുഖ്യപ്രതി​ സുഹൈൽ സജീവി​ൻ്റെയും മറ്റു പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെയും ജാമ്യ ഹർജികൾ എറണാകുളം അഡി. സെഷൻസ് കോടതി തള്ളി.

പുറത്തുവന്ന ശബ്ദ സന്ദേശത്തിന്റെയും പുതിയ സി.സി ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ,ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സുഹൈൽ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനാ ഫലവും കാറിന്റെ ഇവന്റ് ഡേറ്റാ റെക്കാഡർ വിശദാംശങ്ങളും വരാനുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതെല്ലാം കണക്കിലെടുത്താണ് ജാമ്യ ഹർജികൾ തള്ളിയത്. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തേ അങ്കമാലി മജിസ്ട്രേട്ട് കോടതിയും തള്ളിയിരുന്നു. അപകടത്തിന് പിന്നാലെ മൂന്നാം പ്രതി ജോയൽ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സുഹൈൽ മദ്യപിച്ച് അമിത വേഗത്തിലാണ് വാഹനമോടിച്ചതെന്ന് ഇതിൽ പറയുന്നുണ്ട്.

ഈ മാസം 11ന് പുലർച്ചയുണ്ടായ അപകടത്തിൽ, സ്കൂട്ടർ യാത്രികരായ ദേവിക, ഇയാസ്, ഗോപിക എന്നിവർക്കാണ് ജീവൻ നഷ്ടമായത്. അറസ്റ്റിലായ പ്രതികൾ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ റിമാൻഡിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA