കോട്ടയം: ജില്ലാ ശാസ്ത്രോത്സവം 10നും 11നും അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ്.മേരീസ് ജി.എച്ച്.എസ്, സെന്റ് അലോഷ്യസ് എൽ.പി.എസ്, സെന്റ്.മേരീസ് എൽ.പി.എസ് എന്നിവിടങ്ങളിൽ നടക്കും. 10ന് രാവിലെ 9.30ന് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. നാട്ടകം സുരേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്
മുഖ്യപ്രഭാഷണം നടത്തും. ലോഗോ ഡിസൈനിംഗ് മത്സര വിജയികൾക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ വൈശാഖ് സമ്മാനങ്ങൾ നൽകും. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ സ്വാഗതവും പ്രദീപ്കുമാർ വി നന്ദിയും പറയും.
13 സബ്ജില്ലകളിൽ നിന്നായി 4500 ഓളം പേർ മത്സരിക്കും. 11ന് ഉച്ചകഴിഞ്ഞ് 3.30ന് കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം സമ്മാനദാനം നിർവഹിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, കൺവീനർ ജോബി വർഗീസ് കുളത്തറ, രാജേഷ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |