
പാലാ : മുതിർന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ നൽകാനും ഉല്ലാസകരമായ മറ്റ് വിനോദങ്ങളിൽ ഏർപ്പെടാനും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഇൻഫാം സൗഹൃദ വേദിയുടെ ഉദ്ഘാടനം ജില്ലാ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ നിർവഹിച്ചു. പാലാ ടോംസ് ചേംബറിൽ നടന്ന ചടങ്ങിൽ വി.എം അബ്ദുള്ള ഖാൻ അദ്ധ്യക്ഷത വഹിച്ചു. സൗഹൃദ വേദി കൺവീനർ ജയിംസ് സെബാസ്റ്റ്യൻ, അഡ്വ.ജോൺ ജോസഫ് എന്നിവർ സംസാരിച്ചു. ശ്വസന ക്രിയകൾ, മെഡിറ്റേഷൻ, ചിരി യോഗ,സെൽഫ് ഹിപ്‌നോസിസ് തുടങ്ങിയവയിൽ പരിശീലനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |