സുൽത്താൻ ബത്തേരി: അന്യ സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾക്ക് ഇക്കുറി ഓണമുണ്ണാൻ നാട്ടിലെത്തണമെങ്കിൽ ഇരട്ടി യാത്രാക്കൂലി നൽകണം. കെ.എസ്. ആർ.ടി.സി.ബസിലും ട്രെയിനിലും ഓണം കഴിയുന്നതുവരെ സീറ്റെല്ലാം ഫുൾ .
സ്വകാര്യ ടൂറിസ്റ്റ് ബസുകൾക്ക് നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്. കേരളത്തിൽ നിന്നുള്ള നിരവധി പേരാണ് ബാംഗ്ലൂരിലും മറ്റുമായി ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം നാട്ടിലെത്തൊൻ സ്വകാര്യ ടൂറിസ്റ്റ് ബസുകളെയോ മറ്റ് സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. കേരളത്തിൽ വന്ന് തിരികെ അന്യ സംസ്ഥാനത്തേയ്ക്ക് പോകുമ്പോൾ വണ്ടി ആളില്ലാതെ പോകേണ്ടി വരുന്നുവെന്നതാണ് കാരണമായി പറയുന്നത്.
ബസുകളിൽ മാത്രമല്ല വിമാനങ്ങളിലും അമിതനിരക്കാണ് . ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. ഐ.ടി ഉദ്യോഗസ്ഥർ മുതൽ പച്ചക്കറി വ്യാപരം നടത്തുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. ട്രെയിൻ, ബസ് ടിക്കറ്റുകൾ ഏറെക്കുറെ തീർന്നു. യശ്വന്ത്പുർ–കണ്ണൂർ ട്രെയിനാണ് കോഴിക്കോട്ടുകാരുടെ പ്രധാന ആശ്രയം. ഈ ട്രെയിനിൽ ഓണസീസണിലെ എല്ലാദിവസത്തെയും ടിക്കറ്റുകൾ തീർന്നു. കോഴിക്കോട് വഴി കടന്നുപോകുന്ന ബാക്കി ട്രെയിനുകളിലും ഇതു തന്നെയാണ് അവസ്ഥ. നാട്ടിലേയ്ക്ക് ടിക്കറ്റ് കിട്ടാൻ സാദ്ധ്യതയില്ലാത്തതിനാൽ പലരും ബാംഗ്ലൂരിൽ നിന്ന് ബൈക്കുകളിലും മറ്റുമാണ് യാത്ര തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |