
മേപ്പയ്യൂർ: ചാവട്ട് മഹല്ല്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലു ദിവസം നീണ്ടുനിന്ന ക്യാമ്പയിനും നബിദിന സന്ദേശ റാലിയും നടത്തി. സമാപന സമ്മേളനം സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.കുഞ്ഞമ്മത് അദ്ധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം വി.കെ.ഇസ്മായിൽ മന്നാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സി.കെ.മൊയ്തി ഹാജി, നജീബ് മന്നാനി, പി.കെ.കുഞ്ഞമ്മത് മുസ്‌ല്യാർ, ഷാഹുൽഹമീദ് മുസ്‌ല്യാർ, മുഹമ്മദലി മൗലവി എന്നിവർ സംസാരിച്ചു. പ്രവാചകൻ പ്രകൃതവും പ്രഭാവവും എന്ന വിഷയത്തെ അധീകരിച്ച് തൻസീർ ദാരിമി കാവുന്തറ പ്രമേയ പ്രഭാഷണം നടത്തി. മൗലിദ് പാരായണവും മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടിയും നടന്നു. വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകി. പി.അബ്ദുറഹിമാൻ സ്വാഗതവും പി.അബ്ദുള്ള നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |