
വടകര: പാലയാട് സ്വരജതി മ്യൂസിക് അക്കാഡമി വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ജനകീയ കലാകാരൻ മണിയൂർ ഹൈസകൂളിൽ നിന്ന് വിരമിച്ച കൃഷ്ണൻ മാസ്റ്ററെ (ബ്രോസ് പതിയാരക്കര) അക്കാഡമി സെക്രട്ടറി സുനിൽ മുതുവന മെമന്റോ നൽകി ആദരിച്ചു. ഓണസദ്യയ്ക്കു ശേഷം കൈകൊട്ടിക്കളി, ഓണപ്പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. തിരുവോണം സ്വരജതി അക്കാഡമിയും ഒ.എൻ.വി വായനശാലയും ചേർന്നു അവതരിപ്പിച്ച ജനകീയ ഗാനമേളയിൽ 20 ഓളം പേർ ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ അജ്മൽ.പി.പി അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രനാഥൻ, അനീഷ്.കെ.പി, അനിൽ.എം.സി, അനൂപ്.വി.പി, നിതിൻ, സുമേഷ്.കെ.പി, ഇല്യാസ്.ടി, രമ്യ അനിൽ, വിജിന രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |