രാമനാട്ടുകര: റെയിൽവേ പാലക്കാട് ഡിവിഷനും കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസും സംയുക്തമായി സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. മലബാർ ക്രിസ്റ്റ്യൻ കോളേജ്, ബൈത്തുൽ ഇസ നരിക്കുനി, ജലാലിയ വിമൻസ് അറബിക് കോളേജ്, പ്രൊവിഡന്റ്സ് വിമൻസ് കോളേജ്, എ.ഡബ്ല്യു.എച്ച്.എസ് കല്ലായി, ദയാപുരം ആർട്സ് ആൻഡ് സയൻസ് കോളേജ്, ഗവ. കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷൻ, ഡോൺ ബോസ്കോ മാമ്പറ്റ, ഹോളി ക്രോസ് എന്നിവിടങ്ങളിലെ വോളന്റിയർമാർ ശുചീകരത്തിൽ പങ്കാളികളായി. ഫസീൽ അഹമ്മദ്, ഹരീഷ്.സി.കെ, സോണി ആർ.സോമൻ, ലീമാ ജയൻ, ഹാരിസ്.കെ, അനുരാധ, പ്രിയാ കമാൽ, ബീന എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |