മുക്കം :പ്രതിഭ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗുരുദേവ അനുസ്മരണം ജില്ല ലൈബ്രറി കൗൺസിൽ അംഗം വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ഇ.കെ.അബ്ദുൽ സലാം അനുസ്മരണ പ്രഭാഷണം നടത്തി. എം.ഗോവിന്ദൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സി. ദേവരാജൻ ,ടി.പി.അബ്ദുൽ അസീസ്, എൻ.ബി.വിജയകുമാർ, ടി.പി.വിശ്വനാഥൻ, എ.വി.സുധാകരൻ ,കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബി.പി.മൊയ്തീൻ ലൈബ്രറി സംഘടിപ്പിച്ച അനുസ്മരണത്തിൽ എ. പി മുരളീധരൻ പ്രഭാഷണം നടത്തി. ലൈബ്രറി ജനറൽ ബോഡി യോഗത്തിൽ ബി.അലി ഹസൻ അദ്ധ്യക്ഷത വഹിച്ചു. സജി കള്ളി കാടിനെ സെക്രട്ടറിയായും തനു ദേവ്, ലിജി ബാബു, ദിയ ഫാത്തിമ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ഒ.സി. മുഹമ്മദ് സ്വാഗതവും മീന തടത്തിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |