ചേരാപുരം:മുസ്ലിം ലീഗ് ചമ്പോട് മണിമല ശാഖ നിർധനയായ വിധവയ്ക്ക് പണികഴിപ്പിച്ച ബൈത്തുറഹ്മ (കാരുണ്യ ഭവനം) താക്കോൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി. എൻ.കെ.അമ്മദ് അദ്ധ്യക്ഷത വഹിച്ചു. കുടുംബ സംഗമത്തിൽ അബൂട്ടിശിവപുരം പ്രഭാഷണം നടത്തി. അബ്ദുള്ള സി കെ സ്വാഗതവും പി പി ഹുസൈൻ നന്ദിയും പറഞ്ഞു. ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസിസ്, നയീമ കുളമുള്ളതിൽ, കൂറുവങ്ങാട്ട് കുഞ്ഞബ്ദുള്ള, പുത്തൂർ മുഹമ്മദ് അലി, പി.കെ.ബഷീർ, വി.കെ.അബ്ദുള്ള, ബഷീർ മാണിക്കോത്ത്, വി.അമ്മദ് , ഇ.കെ.കാസിം, ടി.കെ.മുഹമ്മദ് റിയാസ് , കെ.കെ.അന്ത്രു, അസീസ് കിണറുള്ളതിൽ, ടി.കെ.അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |