SignIn
Kerala Kaumudi Online
Thursday, 22 October 2026 8.08 PM IST

3797 പേർക്ക് കൂട്ടായി 'സ്നേഹിത '

snehithan
കുടുംബശ്രീ സ്നേഹിത

 2023-24 ൽ എത്തിയത് 534 സ്ത്രീകൾ

കോഴിക്കോട്: പല കാരണങ്ങളാൽ വീടുകളിൽ ഒറ്റപ്പെട്ടുപോയ 3797 പേർക്ക് സാന്ത്വനവും സംരക്ഷണവും ഉറപ്പാക്കി കുടുംബശ്രീ സ്നേഹിത. സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണയേകാനും സുരക്ഷയുറപ്പാക്കാനും സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കായയുടെ കോളിംഗ് ബെൽ കൂടെനിന്നു. 2023-24 വർഷത്തിൽ 534 സ്ത്രീകളാണ് അഭയം തേടിയെത്തിയത്. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവരിൽ പ്രായമായവരും ഭിന്നശേഷിക്കാരും രോഗികളും ഉണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളുള്ളവരും സാഹചര്യം കൊണ്ട് ഒറ്റയ്ക്കായവരും നിരവധി പേർ. തൊഴിൽ തേടി കുട്ടികൾ ദൂരസ്ഥലങ്ങളിൽ പോകുമ്പോൾ വീടുകളിൽ ഒറ്റപ്പെട്ടുപോവുന്ന രക്ഷിതാക്കളെ നിരന്തരം സന്ദർശിച്ച് മാനസിക പിന്തുണയും ബോധവത്കരണവും നൽകുകയാണ് സ്നേഹിത. ആവശ്യമെങ്കിൽ മരുന്നുൾപ്പെടെ കുടുംബശ്രീ സി.ഡി.എസുകൾ വഴി എത്തിക്കും. 2018ൽ ജില്ലയിൽ പ്രവർത്തനം തുടങ്ങിയ സ്നേഹിതയിൽ ഗാർഹികപീഡനം, മാനസിക പ്രയാസം, കുട്ടികൾക്കുനേരെയുള്ള അതിക്രമം, വയോജനങ്ങളുടെ പ്രശ്നങ്ങൾ ഉൾപ്പെടെ 3500 ഓളം പരാതികൾ വേറെയും എത്തിയിരുന്നു ഇവരിൽ സഹായം ആവശ്യമായവരെ സർക്കാർ അഭയകേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്തു.

സഹായം ഇങ്ങനെ

സ്ത്രീകൾക്കും കുട്ടികൾക്കും താത്കാലിക അഭയം, 24 മണിക്കൂർ സൗജന്യ കൗൺസലിംഗ്,

പൊലീസ് - നിയമ കൗൺസലിംഗ്, അത്യാവശ്യ സന്ദർഭങ്ങളിൽ വൈദ്യസഹായം, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് സൗജന്യ കൗൺസലിംഗ്, ഗ്രാമീണ - തീരദേശ മേഖലകളിൽ എല്ലാ മാസവും കുട്ടികൾക്കായി ക്യാമ്പ് . വിളിക്കാം - 0495-2371100, 18004250251

" സ്ത്രീകൾക്കും കുട്ടികൾക്കും എപ്പോഴും പിന്തുണയേകുകയാണ് ലക്ഷ്യം. പരാതി പരിഹരിക്കപ്പെട്ടു കഴിഞ്ഞാലും തുടർച്ചയായി രണ്ടുവ‌ർഷത്തോളം അവരുടെ കാര്യങ്ങൾ അന്വേഷിച്ച് കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്. ശേഷം സി.ഡി.എസ് കാര്യങ്ങൾ മോണിറ്റർ ചെയ്യും."

നിഷിദ സൈബൂനി, ജില്ലാ പ്രോഗ്രാം മാനേജർ

സ്നേഹിത

കുടുംബശ്രീ മിഷൻ ജില്ലാ കോ -ഓർഡിനേറ്ററുടെ നേതൃത്വത്തിലാണ് പ്രവർത്തനം. രണ്ട് കൗൺസിലർമാർ, അഞ്ച് സർവീസ് പ്രോവൈഡർ, രണ്ട് സെക്യൂരിറ്റി, ഒരു കെയർ ടെയ്ക്കര്‍, ഒരു ഓഫീസ് ‌അസിസ്റ്റന്റ് ഉൾപ്പെടെ 11 ജീവനക്കാരാണ് സ്നേഹിതയിലുള്ളത്. സിവിൽസ്റ്റേഷൻ അനാമിക സ്ട്രീറ്റിലാണ് സ്നേഹിത പ്രവർത്തിക്കുന്നത്.

പ്രധാന പരാതികൾ

സ്ത്രീകൾക്കുനേരെയുള്ള അതിക്രമം - 542

കുട്ടികൾക്കുനേരെയുള്ള അതിക്രമം - 330 (പോക്സോ - 19, മറ്റ് കേസുകൾ - 281)
മാനസിക പ്രയാസം - 272

കുടുംബപ്രശ്നം - 644

വയോജനങ്ങളുടെ പ്രശ്നം - 142

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL