SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

തായാട്ട് ശങ്കരൻ അനുസ്മരണം

s

കോഴിക്കോട്: സാമൂഹിക യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നതിൽ സാഹിത്യത്തിന് എത്രമാത്രം പങ്കുണ്ടന്ന് നിരീക്ഷിച്ച ആളാണ് തായാട്ടെന്ന് ഡോ. സുനിൽ പി.ഇളയിടം പറഞ്ഞു. സാഹിത്യ നിരൂപകനും ചിന്തകനുമായ തായാട്ട് ശങ്കരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരേ തത്വത്തിൽ മാത്രം നിൽക്കുന്ന ഒന്നല്ല കലയെന്നും അത് വൈരുദ്ധ്യങ്ങളിൽ ജീവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എ.കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.എൻ, കെ.ടി.കുഞ്ഞിക്കണ്ണൻ, ഡോ. യു.ഹേമന്ത്കുമാർ, ഡോ. പ്രിയ പിലിക്കാട്, വി.ബിന്ദു എന്നിവർ പ്രസംഗിച്ചു. സി.പി.ഹരീന്ദ്രൻ എഴുതിയ 'തായാട്ട് ശങ്കരൻ- കാലത്തെ സംവാദ ഭരിതമാക്കിയ ചിന്തകൻ" എന്ന പുസ്തകം സുനിൽ പി.ഇളയിടം ഡോ. പ്രിയ പിലിക്കോടിന് നൽകി പ്രകാശനം ചെയ്തു. കേളു ഏട്ടൻ പഠന ഗവേഷണകേന്ദ്രമാണ് പുസ്തകത്തിന്റെ പ്രസാധകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL