SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 PM IST

സംസ്ഥാന സബ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് ബത്തേരിയിൽ

chess
ചെസ് ചാമ്പ്യൻഷിപ്പ്

സുൽത്താൻ ബത്തേരി: സംസ്ഥാന സബ് ജൂനിയർ അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്പ് 5,6 തിയതികളിൽ സുൽത്താൻ ബത്തേരി റീജൻസി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റി, ഇന്ത്യൻ ചെസ് അക്കാഡമി, വിമുക്തി ലഹരി വർജ്ജന മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം. 14 ജില്ലകളിൽ നിന്നുള്ള 112 കുട്ടികൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. ഓപ്പൺ ആൻഡ് ഗേൾസ് വിഭാഗങ്ങളിലായാണ് മത്സരം. ആദ്യ ദിനം നാല് റൗണ്ട് മത്സരവും രണ്ടാം ദിനം മൂന്ന് റൗണ്ട് മത്സരവും നടക്കും. ചാമ്പ്യൻഷിപ്പിൽ ഓരോ വിഭാഗങ്ങളിലും ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവർക്ക് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാം. മത്സര വിജയികൾക്ക് പ്രീമിയർ ചെസ് അക്കാഡമി ട്രോഫി നൽകും. ശനിയാഴ്ച രാവിലെ ഒമ്പതിന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ നിരീക്ഷകൻ റഫീഖ്, സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി അംഗം ജ്യോതിലാൽ എന്നിവർ പങ്കെടുക്കും. വിജയികൾക്ക് സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ട്രോഫികൾ വിതരണം ചെയ്യും. സമാപന സമ്മേളനത്തിൽ സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി, ചെസ് ഒളിമ്പ്യൻ പ്രൊഫസർ എൻ.ആർ. അനിൽകുമാർ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി.എസ്. വിനീഷ്, കൺവീനർ വി.ആർ. സന്തോഷ്,ചെസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ. രമേഷ്, കമ്മിറ്റി അംഗം എം.കെ. സുനിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL