SignIn
Kerala Kaumudi Online
Thursday, 22 October 2026 6.46 PM IST

ഒടുവിൽ ശാപമോക്ഷം,​ ടാഗോർ ഹാളും പുത്തനാകും

s

കോഴിക്കോട്: നഗരത്തിലെ കലാസാംസ്കാരിക പരിപാടികളുടെ പ്രധാനവേദിയായിരുന്ന ടാഗോർ ഹാൾ നവീകരണം ഉടൻ. പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള കരാറിന് കോർപ്പറേഷൻ അനുമതി നൽകി. ഒന്നര വർഷമായി ഹാൾ അടച്ചിട്ടിരിക്കുകയാണ്. നേരത്തെ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചെങ്കിലും പ്രവൃത്തി നീണ്ടുപോവുകയായിരുന്നു.

കെട്ടിടം പൊളിക്കാൻ 7.6 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ച കെ.പി.എം ഓൾഡ് അയേൺ ട്രേഡേഴ്സിനാണ് അനുമതി. കഴിഞ്ഞമാസം 20നാണ് 35 പേർ പങ്കെടുത്ത ലേലം നടന്നത്. ലേലതുകയുടെ 25 ശതമാനം കരാറുകാർ കെട്ടിവച്ചതിനെ തുടർന്നാണ് കോർപ്പറേഷൻ അനുമതി നൽകിയത്. നവീകരണത്തിനായി 55 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കോംപ്ലക്സ് മാതൃകയിലാണ് പുതിയ കെട്ടിടം പ​ണി​യു​ക. തി​യേ​റ്റ​റും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കു​ള്ള ഇ​ട​ങ്ങ​ളും ഉണ്ടാകും.

അടച്ചത് തകർച്ചയെത്തുടർന്ന്

തകർച്ച നേരിട്ടതിനെത്തുടർന്നാണ് ഒന്നര വർഷം മുമ്പ് ഹാൾ അടച്ചു പൂട്ടിയത്. മ​തി​യാ​യ വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ എ.​സി ഹാ​ളി​ലെ​ത്തു​ന്ന​വ​ർ വി​യ​ർ​ത്തൊ​ഴു​കു​ന്ന അ​വ​സ്ഥയായിരുന്നു. ക​സേ​ര​ക​ൾ പൊ​ളി​ഞ്ഞു. ഹാ​ളി​ലെ അ​ല​ങ്കാ​ര വി​ള​ക്കു​ക​ളും പാ​ന​ലു​ക​ളും ഇ​ള​കി വീ​ണിരുന്നു. ഇലക്ട്രിക്കൽ പ്രശ്ന‌ം രൂക്ഷമായി ഷോക്കേൽക്കുന്ന സാഹചര്യമുണ്ടായതോടെയാണ് 2022ൽ ഹാളിൽ പരിപാടി നടത്തുന്നത് ഒഴിവാക്കിയത്. തുടർന്ന് ടാഗോർ ഹാൾ ഉൾപ്പെടെ കോർപ്പറേഷൻ കെട്ടിടങ്ങൾ പൊളിച്ചുപണിയാൻ 2023 ജനുവരിയിൽ കൗൺസിൽ യോഗം തീരുമാനിച്ചു.

താത്കാലിക സംവിധാനമൊരുക്കിയേക്കും

ടാഗോർ ഹാളും ടൗൺഹാളും അടച്ചതോടെ നഗരത്തിൽ ഹാളുകളില്ലാത്ത അവസ്ഥയാണ്. നഗരത്തിൽ ഏറ്റവും കൂടുതൽ പൊതുപരിപാടികൾ നടന്നിരുന്നത് ഇവിടങ്ങളിലാണ്. ഇതിന് പരിഹാരമായി ടാഗോർ ഹാൾ വളപ്പിൽ പന്തൽ സംവിധാനമൊരുക്കുന്ന കാര്യവും കോർപ്പറേഷന്റെ പരിഗണനയിലുണ്ട്. ടൗൺഹാളിന് ബദലായി ഇത് ഉപയോഗിക്കാനാകും. അതേസമയം ടൗൺഹാൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ജോലികൾ തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL