SignIn
Kerala Kaumudi Online
Thursday, 22 October 2026 4.54 PM IST

ശിഷ്യശ്രേഷ്ഠ പുരസ്കാരം അപേക്ഷ ക്ഷണിച്ചു

award
ശിഷ്യശ്രേഷ്ഠ പുരസ്കാരം

മേപ്പയ്യൂർ: സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്കുള്ള സംസ്ഥാന 'ശിഷ്യ ശ്രേഷ്ഠ ' അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സോഷ്യൽ വർക്കറായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്ഥാപന മേധാവിയുടെയോ ഏതെങ്കിലും അവാർഡ് നേടിയ സാമൂഹ്യ പ്രവർത്തകന്റെയോ സാക്ഷ്യപത്രം സമർപ്പിക്കണം. ജേതാക്കൾക്ക് ക്യാഷ് അവാർഡ്, ട്രോഫി, മൊമെന്റോ, ഫൗണ്ടേഷൻ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. അപേക്ഷകൾ കെ.ജി.റെജി, ചീഫ് കോ-ഓഡിനേറ്റർ, 'സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരം", നളന്ദ, ഇടപ്പരിയാരം പി ഒ, ഇലന്തൂർ, പത്തനംതിട്ട, 689643 എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും 9048685287 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL