പയ്യോളി : അയനിക്കാട് ഫൈറ്റേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ കോട്ട കടപ്പുറം എൽ പി സ്കൂളിലെ അദ്ധ്യാപകൻ ടി.എച്ച് അശോകനെ ആദരിച്ചു. പയ്യോളി പൊലീസ് സബ് ഇൻസ്പെക്ടർ എം.കെ.ജയദാസ് ഉദ്ഘാടനം ചെയ്തു. ഫൈറ്റേഴ്സ് ക്ലബ് പ്രസിഡന്റ് എം.ടി.ബിജു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ചെറിയാവി സുരേഷ് ബാബു, കൊളാവിപ്പാലം രാജൻ, കെ.ടി.രാജീവൻ, എം.വി.പ്രഭാകരൻ, പവിത്രൻ.വി, എം.രവീന്ദ്രൻ, വിനോദൻ എം.ടി, വിജീഷ് ടി കെ, ദിനേശൻ എം.ടി എന്നിവർ പ്രസംഗിച്ചു. വടകര കെ.എസ്.ഇ.ബി അസി.എൻജിനിയർ വിപിൻദാസ് ക്ലാസെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി. സെക്രട്ടറി ടി.വി സജിത്ത് ബാബു സ്വാഗതവും സിത്തു രതീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |