മുക്കം: ഗ്രന്ഥരചനയിൽ ശ്രദ്ധ നേടിയ മലയോര മേഖലയിലെ വനിത എഴുത്തുകാരെ കാരശ്ശേരി സഹകരണ ബാങ്ക് ആദരിക്കുന്നു. ബാങ്ക് ഓഡിറ്റോറിയത്തിൽ നാളെ 2.30ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഡോ.എം.എൻ.കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും. അഞ്ജു നായർകുഴി, ആമിന പാറക്കൽ, കെ.മറിയം, എം.എ. റുക്കിയ, ലൈല മുസ്തഫ, ജംഷീറ കൂടരഞ്ഞി എന്നീ എഴുത്തുകാരെയാണ് ആദരിക്കുന്നത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |