കുന്നുമ്മൽ: കുന്നുമ്മൽ ഉപജില്ല സ്കൂൾ കലോത്സവം 11 മുതൽ 15 വരെ വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ നടക്കും. കലോത്സവ മീഡിയ ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക വി.പി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ദിനേശൻ, ഇ.ലോഹിതാക്ഷൻ, പി.കെ,പത്മനാഭൻ, രാഹുൽ, ജൂലിയസ് മിർഷാദ്, മിഥുൻ ലിയാസ്, കെ.പി സുരേഷ് , എ.പി. രാജീവൻ, എടത്തിൽ നിസാർ, എ.പി. മുനീർ എന്നിവർ പ്രസംഗിച്ചു. പി.കെ. വിനോജ്കുമാർ സ്വാഗതവും സി. സുനീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |