SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

സ്കൂളിന് കെട്ടിടം സമർപ്പിച്ചു

photo
x

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കൻഡറി സ്കൂളിന് നഗരസഭ പുതുതായി നിർമ്മിച്ച കെട്ടിടം സമർപ്പിച്ചു. നഗരസഭയുടെ പ്രാദേശിക വികസന ഫണ്ടിൽ 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച മൂന്ന് ക്ലാസ് മുറികൾ അടങ്ങിയ കെട്ടിടത്തിന്റെ സമർപ്പണം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ അദ്ധ്യക്ഷനായി. നിജില പറവക്കൊടി, ഇ.കെ.അജിത്, സി.പ്രജില, വി.രമേശൻ, വി.പി.ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, എ.അസീസ്, സി.ഭവിത , പി.എം. ബിജു, എ.പി.പ്രബീത്,സി.പി.സഫിയ, കെ.ശിവപ്രസാദ്, എന്നിവർ പ്രസംഗിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കുള്ള ഉപഹാരം പി.ടി.എ. പ്രസിഡന്റ് പി.എം.ബിജു സമർപ്പിച്ചു.
.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL