SignIn
Kerala Kaumudi Online
Thursday, 22 October 2026 6.46 PM IST

ഐ.ഡി.എ വടകരയ്ക്ക് രണ്ടാംസ്ഥാനം

img
ഡൽഹി എയിംസ് ഹോസ്പിറ്റലിൽ നടന്ന , ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വന്ദന ജെയിനിൽ നിന്ന് ഐ.ഡി.എ വടകരയ്ക്കുള്ള ദേശീയ അംഗീകാര ഫലകം ഡോ.നിധിൻ പ്രഭാകർ, ഡോ.മുഹമ്മദ് ഷഹബാസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.

വടകര: ലോക വദനാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയൊട്ടാകെ വിവിധ മേഖലകളിൽ സംഘടിപ്പിച്ച പരിപാടികളിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) വടകര ശാഖയ്ക്ക് ദേശീയതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഐ.ഡി.എ യുമായി സഹകരിച്ചു കൊണ്ട് ദേശീയതലത്തിൽ സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന പരിപാടികളിൽ ഐ.ഡി.എ വടകരയോടൊപ്പം കോഴിക്കോട് ആസ്ഥാനമായുള്ള ഐ.ഡി.എ മലബാർ ശാഖയും രണ്ടാം സ്ഥാനം പങ്കിട്ടു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡൽഹി എയിംസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ഐ.ഡി.എ വടകര സെക്രട്ടറി ഡോ.നിധിൻ പ്രഭാകർ, സി.ഡി.എച്ച് കൺവീനർ ഡോ.മുഹമ്മദ് ഷഹബാസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL