കുറ്റ്യാടി: കുറ്റ്യാടിയിൽ എൽ.ബി.എസ് സ്കിൽ സെന്റർ പട്ടികജാതി- വർഗ ക്ഷേമ മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. പുതിയ മാറ്റങ്ങൾ സമൂഹം ഉൾകൊള്ളണമെന്നും എന്നാൽ മാത്രമെ ഉയർച്ചയുടെ മേച്ചിൽപുറങ്ങളിൽ എത്താൻ കഴിയുകയുള്ളുവെന്നും അവസരങ്ങൾ നഷ്ടപ്പെടുത്താതെ വിദ്യാർത്ഥികൾ പുതിയ പാഠ്യ രീതികളെ ഉൾകൊള്ളണമെന്നും മന്ത്രി പറഞ്ഞു . കെ.പി.കുഞ്ഞമ്മദ്കുട്ടി എ.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി .കെ .മോഹൻദാസ്. എക്സ്ട്രീം മാനേജിംഗ് ഡയറക്ടർ ബിനുരാജ്, പി.കെ.സബിന, ജുഗുനു തെക്കയിൽ, അബ്ദുൽ അസീസ് അരിക്കര, ഒ.വി. ലത്തീഫ് ,സി.എച്ച് .ഷരീഫ്, പി.സി. രവീന്ദ്രൻ, ശ്രീജേഷ് ഊരത്ത് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എൽ.ബി.എസ് സെന്ററിന്റെ അംഗീകാര പത്രം മന്ത്രി കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |