SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

ജില്ലയിൽ മഴ കനക്കും

rain
ജില്ലയിൽ മഴ കനക്കും

ഇന്ന് റെഡ് അലർട്ട്

കോഴിക്കോട്: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ ചുവടുപിടിച്ച് ജില്ലയിൽ മഴ കനക്കുന്നു. മലയോര മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം കനത്ത മഴ പെയ്തു. നഗര പ്രദേശങ്ങളിൽ മാനം മൂടിക്കെട്ടിയെങ്കിലും മഴയുണ്ടായില്ല. ജില്ലയിൽ ഇന്ന് ഇടിമിന്നലോടെ അതി തീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ജലാശങ്ങളിൽ ഇറങ്ങുന്നതും കടൽത്തീര വിനോദ സഞ്ചാരത്തിനും വിലക്കുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതാണ് അതിതീവ്ര മഴ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL