SignIn
Kerala Kaumudi Online
Thursday, 22 October 2026 4.54 PM IST

വനിതകൾക്ക് യോഗ പരിശീലനം

photo
'

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് യോഗ പരിശീലനം വിജയകരമായി പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ 6 കേന്ദ്രങ്ങളിലാണ് പരിശീലനപരിപാടി നടക്കുന്നത്. നിരവധി സ്ത്രീകളാണ് പരിശീലനത്തിനായി എത്തിച്ചേരുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ വനിത ഘടക പദ്ധതിയായാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. പൂർണമായും സൗജന്യമായാണ് പരിശീലനം. വാർഡുകളിൽ നിന്ന് താത്പ്പര്യമുള്ളവരെ അപേക്ഷയിലൂടെ കണ്ടെത്തും. ദിവസം ഒരു മണിക്കൂർ വീതം ഒരു മാസമാണ് ഒരു ബാച്ചിന് പരിശീലനം. പരിശീലകരെ യോഗ്യത നോക്കി ഇന്റർവ്യൂ നടത്തിയാണ് തെരഞ്ഞെടുക്കുന്നത്. ജീവിതശൈലീ രോഗങ്ങൾക്കും മറ്റ് ശാരീരിക മാനസിക ബുദ്ധിമുട്ടുകളും വലിയ തോതിൽ പരിഹാരമാവുന്നതായി പങ്കെടുത്ത സ്ത്രീകൾ പറയുന്നു. യോഗയെ മതനിരപേക്ഷവും ജനകീയവുമാക്കാൻ പദ്ധതിയിലൂടെ സാധിച്ചതായി പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL