SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

'ചീറ്റ ' ഇറങ്ങി, പെട്ടത് 27 സ്ഥാപനങ്ങൾ

waste
മാലിന്യം

കോഴിക്കോട്: മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടി കോർപറേഷന്റെ ‘ചീറ്റ’. പ്രവർത്തനം തുടങ്ങിയ ജനുവരി 1 മുതൽ കഴിഞ്ഞ ദിവസം വരെ 27 സ്ഥാപനങ്ങൾക്ക് പിടിവീണു. 292 സ്ഥാപനങ്ങളുടെ പരിസരം പരിശോധിക്കുകയും 85 മാലിന്യ കൂനകൾ ചീറ്റ ടീം കണ്ടെത്തുകയും ചെയ്തു. ഇതിൽ 67 എണ്ണം തത്സമയം തന്നെ നീക്കി. ബാക്കിയുള്ളവ അടുത്ത ദിവസം നീക്കും. കോർപറേഷൻ നടപ്പാക്കുന്ന ‘അഴക്’ പദ്ധതിയുടെ ഭാഗമായാണ്‌ ‘ചീറ്റ’(കോർപറേഷൻ ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് എൻഫോഴ്സ്‌മെന്റ് ടീം ഇൻ ആക്‌ഷൻ) എന്ന പേരിൽ 3 എൻഫോഴ്‌സ്‌മെന്റ് ടീം മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തുന്നതിനു വേണ്ടി രംഗത്തുള്ളത്.

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒന്ന് മുതൽ ഇന്നലെ വരെ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി കോഴിക്കോട് കോർപറേഷനിൽ വിവിധങ്ങളായ പരിപാടികളാണ് നടന്നു വരുന്നത്. വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ അവസാനമായ ദിവസമായ ഇന്നലെ ശുചിത്വ സന്ദേശ വാഹന റാലി നടത്തി. ഭട്ട് റോഡിൽ നിന്ന് ആരംഭിച്ച വാഹന റാലി കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഫ്ലാഗ് ഓഫ്‌ ചെയ്തു. വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL