SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

മേലടി ബ്ലോക്ക് ക്ഷീരസംഗമം

b
ക്ഷീരവികസന വകുപ്പ് മേലടി ബ്ലോക്ക് ക്ഷീരസംഗമം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് .സുരേഷ് ചങ്ങാടത്ത്ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂ‌‌ർ: ക്ഷീരവികസന വകുപ്പ് മേലടി ബ്ലോക്ക് ക്ഷീരസംഗമം പാലച്ചുവട് ക്ഷീരസംഘത്തിൻ്റെ നേതൃത്വത്തിൽ ഇരിങ്ങത്ത് ഗ്രീൻ ഓക്ക് കൺവെൻഷൻ സെന്ററിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടന ചെയ്തു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. പാലച്ചുവട് ക്ഷീരസംഘം പ്രസിഡൻറ് പി. എം പ്രബില പതാക ഉയർത്തി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .ടി രാജൻ പ്രസംഗിച്ചു. ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ ജീജ കെ.എം പദ്ധതി വിശദീകരിച്ചു. ക്ഷീരവികസന ഓഫീസർ എ . ശിജിന സ്വാഗതവും സയറി ഫാം ഇൻസ്ട്രക്ടർ എൻ ബിന്ദു നന്ദിയും പറഞ്ഞു. കന്നുകാലി പ്രദർശനം,ക്ഷീരവികസന സെമിനാർ ക്ഷീര കർഷകരെ ആദരിക്കൽ എന്നിവ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL