കുറ്റ്യാടി: വിശ്വാസങ്ങൾ മനുഷ്യസ്നേഹമാണെന്ന കാണിച്ചുതരികയാമ് കുറ്റ്യാടിയിലെ മലാണ്ടി നജീബും കുടുംബവും. കുറ്റ്യാടി നടോൽ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്നു വരാറുള്ള തിരുവായുധം എഴുന്നള്ളത്ത് ഘോഷയാത്രയിൽ പങ്കെടുത്ത നൂറുകണക്കിനാളുകൾക്കാണ് നജീബും ഭാര്യ ഹുദയും മകൻ്റെ ഭാര്യ സഹല നഹജും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പായസം വിളമ്പിയത്. നടോൽ ക്ഷേത്രാങ്കണവും ഇദ്ദേഹത്തിൻ്റെ വീടും തമ്മിൽ ഏതാനും മീറ്ററുകളുടെ അകലം മാത്രമാണുള്ളത്. വീടിന് മുന്നിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച തിരുവായുധം വരവ് ഘോഷയാത്രയിൽ പങ്കെടുത്തവർക്കും ഉത്സവം കാണാനെത്തിയവർക്കുമാണ് മധുരം നൽകിയത്. കള്ളാട്, അടുക്കത്ത് ഭാഗങ്ങളിൽ നിന്ന് നടോൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ഇളനീർ ,താലപ്പൊലി, തിരുവായുധം ഘോഷയാത്ര കുറ്റ്യാടി ടൗണിൽ എത്തിയപ്പോൾ മഹ്രീബ് ബാങ്ക് വിളി ഉയർന്നെങ്കിലും വാദ്യമേളങ്ങൾ നിറുത്തി വയ്ക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |