വടകര: പാലിയേറ്റീവ് രംഗത്ത് വർഷങ്ങളോളമായി പ്രവർത്തിച്ചുവരുന്ന കെ.എം.എസ്.കെ കുരിക്കിലാട് , പാലിയേറ്റീവ് സംഗമം 2025 സംഘടിപ്പിച്ചു. കുരിക്കിലാട് വായനശാലയ്ക്ക് സമീപം വലിയ പുതിയോട്ടിൽ നടന്ന സംഗമം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം എം. കെ. ബാബു, മുഖ്യാതിഥിയായി. ഡോ: രാജേഷ് ജെഎച്ച്.എ, ഡോ. അബുള്ള ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നാരായണൻ , വാർഡ് മെമ്പർ ശ്യാമള പൂവരി, ചെയർമാൻ മജീദ് കുനിയിൽ, രാജേഷ് ചോറോട്, ഷംസുദ്ധീൻ മുഹമ്മദ് ,കെ .എൻ .നാരായണൻ കെ.പി. അസീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |